2013 ഒക്ടോബർ 5, ശനിയാഴ്ച
2013 സെപ്റ്റംബർ 26, വ്യാഴാഴ്ച
2013 ഓഗസ്റ്റ് 27, ചൊവ്വാഴ്ച
2013 ഓഗസ്റ്റ് 20, ചൊവ്വാഴ്ച
BOT വൽക്കരണത്തിലെ ജനവിരുദ്ധത തുറന്നു കാണിച്ചുകൊണ്ട്--കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് B O T വിരുദ്ധ കാൽനട ജാഥകളുടെ {തൃശൂർ ജില്ല, 2013 ആഗസ്റ്റ് 17 } ഭാഗമായി പുറത്തിറക്കിയ നോട്ടീസിൽ പറയുന്ന കാര്യങ്ങൾ പ്രസക്തമായതിനാൽ ഇവിടെ പകർത്തുന്നു.
ദേശീയപാതകൾ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരന്തരസമരങ്ങൾ
നാട്ടിൽ നടന്നുവരികയാണ്. പാതകൾ B O T വൽക്കരിച്ച്സ്വകാര്യസ്വത്താക്കി
മാറ്റരുത്, കുടിയൊഴിപ്പിക്കുന്നവരുടെ പ്രശ്നങ്ങൾ മാന്യമായി പരിഹരി -ക്കണം, ടോൾ കൊള്ള അവസാനിപ്പിക്കണം, തകർന്ന പാതകൾ റീട്ടാർ ചെയ്തു
ഗതാഗത യോഗ്യമാക്കണം തുടങ്ങിയവയെല്ലാം ഈ സമരങ്ങളുടെ ഭാഗമായി
ഉയർത്തപ്പെടുന്ന ആവശ്യങ്ങളാണ്. എന്നാൽ സർക്കാർ പ്രതികാര മനോഭാവ-
ത്തിലാണ് ജനങ്ങളോട് പെരുമാറുന്നത്. ദേശീയപാത 17 അളന്ന് കല്ലിടുന്നതിനെ-
തിരെയുള്ള ജനങ്ങളുടെ ചെറുത്തുനിൽപ്പുകളെ യുദ്ധസമാനമായ സന്നാഹ-ങ്ങളോടെ സർക്കാർ നേരിട്ടത് നാം കണ്ടു.
2013 ഓഗസ്റ്റ് 13, ചൊവ്വാഴ്ച
2013 ജൂലൈ 19, വെള്ളിയാഴ്ച
ദേശീയപാത: കേന്ദ്രമന്ത്രി പറഞ്ഞ സത്യം
മാധ്യമം ദിനപത്രം 19 / 07 / 2013ന് എഴുതിയ എഡിറ്റോറിയൽ
കേന്ദ്രഉപരിതല ഗതാഗത മന്ത്രി ഓസ്കാർ ഫർണാണ്ടസ് ജൂലായ് 14ന് കോട്ടയത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞ ഒരുകാര്യം ദേശീയപാത വികസനവുമായി ബന്ധപെട്ട് കേരള സർക്കാർ അടുത്ത കാലം വരെ പറഞ്ഞു കൊണ്ടിരുന്ന വാദത്തിന്റെ കടക്കൽ കത്തിവെക്കുന്നതാണ് .
ദേശീയപാത 45 മീറ്ററിൽ തന്നെ വികസിപ്പിക്കണമെന്ന് കേന്ദ്രത്തിനു കടും പിടുത്തം ഇല്ലന്നാണ് അദ്ദേഹം പറഞ്ഞത്. ഓസ്കാർ ഫർണാണ്ടസിൻറെ ഈ വാക്കിനു പല നിലക്കും വലിയ അർഥവ്യാപ്തിയുണ്ട് കാസർകോട് മുതൽ തിരുവനന്തപുരം വരെ കേരളത്തിലെ ദേശീയപാതകളുടെ ഇരുവശവും ഏതാനം വർഷങ്ങളായി ഉയർന്നു പൊങ്ങുന്ന ഒരു രോദനമുണ്ടായിരുന്നു
എൻ എച്ച് വികസനതിറ്റെ പേരിൽ തങ്ങളുടെ കിടപ്പാടവും കച്ചവട സ്ഥാപനങ്ങളും നഷ്ടപെടുന്നത് കാണേണ്ടി വരുന്ന പതിനായിരകണക്കിന് മനു ഷ്യരുടെ വേദനയായിരുന്നു അത്.വികസനതിറ്റെ പേരിൽ ജനിച്ച ഭൂമിയിൽ നിന്നു പിഴുതെറിയപെടുന്നുവെന്ന് കണ്ട അവർ മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ ഒന്നിന്റ്റെയും പിന്തുണയില്ലാതെ ജനകീയ സമരത്തിന് ഒരുങ്ങി.എന്നല്ല രാഷ്ട്രീയ പാർട്ടികളിൽ ഇടതുപക്ഷ വലതുപക്ഷ രാഷ്ട്രീയ പാർട്ടികളിൽ മുഖ്യധാര രാഷ്ട്രീയ പാർട്ടികളിൽ ഏതാണ്ട് മുഴുവൻ അവരുടെ സമരത്തിന് എതിരായിരുന്നു. എന്നിട്ടും നവസാമൂഹിക പ്രസ്ഥാനങ്ങളുടെ
പിന്തുണയോടെ സമരം സജീവമായി നിലനിർത്താൻ ഈ ജനങ്ങൾക്കായി.
2013 ജൂലൈ 17, ബുധനാഴ്ച
2013 ജൂലൈ 15, തിങ്കളാഴ്ച
ദേശീയപാത വികസനം കേരള സർക്കാർ നിലപാട് എടുക്കണം
ദേശീയപാതകൾ നാലുവരിയാക്കി വികസിപ്പിക്കുന്നെടത്ത് 45 മീറ്റർ വീതി വേണമെന്ന കടുംപിടുത്തം കേന്ദ്ര സർക്കാരിനില്ലന്നു ദേശീയപാതകളുടെ ചുമതലയുള്ള കേന്ദ്രമന്ത്രി ഓസ്കാർ ഫർണണ്ടസ് പറഞ്ഞു. കേരളത്തിൽ റോഡു വികസനത്തിൽ പ്രധാന തടസ്സം ഭൂമി എടുക്കുന്നതിലെ പ്രസ്നങ്ങളാണ്.
30 മീറ്റർ വീതിമതിയോ എന്നതിൽ സംസ്ഥാന സർക്കാരിൻറെ അഭിപ്രായവും താൽപര്യവുമാണ് പ്രധാനം എന്ന് ഓസ്കാർ ഫർണണ്ട സ്തുടർന്ന് പറഞ്ഞു. കോട്ടയം പ്രസ്ക്ലബിൽ
മുഖാമുഖം പരിപാടിയിൽ ആണ് കേന്ദ്ര സർക്കാരിനിന് നിലപട് മന്ത്രി തുറന്നുപറഞ്ഞത്...,
ഇതോടെ 45 മീറ്റർ വീതി ഇല്ലങ്കിൽ ദേശീയപാത വികസനം കേന്ദ്ര സർക്കാർ അനുമതി ഉണ്ടാകില്ല എന്ന സംസ്ഥാന സര്‍ക്കാർ വാതം പൊളിയുകയാണ് .
കേന്ദ്രമന്ത്രി ഓസ്കാർ ഫർണണ്ടസിന്റെ അഭിപ്രായത്തോടെ 30 മീറ്ററിൽ നാലുവരി പാത എന്ന ജനങ്ങളുടെ
ആവശ്യം നേടിയെടുക്കാൻ വഴി തുറന്നിരിക്കയാണ് , ഇനി കേന്ദ്രത്തെ പഴിപറഞ്ഞു ഒഴിഞ്ഞു മാറാൻ സംസ്ഥാന സർക്കരിനുആവില്ല , NH 17 ലെ കുടിഒഴിപ്പിക്കപെടുന്ന പതിനായിരങ്ങളുടെ വികാരം മനസ്സിലാക്കി സംസ്ഥാന സർക്കാർ ഒന്നാം സർവ്വകഷിയോഗ തീരുമാനം നടപ്പിലാക്കാൻ ശ്രമം തുടങ്ങണം , 30 മീറ്ററിൽ 4 വരിപാത എന്ന സംസ്ഥാനത്തിനു ഏറ്റവും അനുയോജ്യമായ വികസനം നടപ്പിലാക്കാൻ U D F സർക്കാർ മുന്നോട്ടു വരും എന്ന് തന്നെ പ്രതീക്ഷിക്കട്ടെ
2013 ജൂലൈ 8, തിങ്കളാഴ്ച
2013 ജൂൺ 20, വ്യാഴാഴ്ച
2013 മേയ് 2, വ്യാഴാഴ്ച
2013 ഏപ്രിൽ 21, ഞായറാഴ്ച
2013 ഏപ്രിൽ 17, ബുധനാഴ്ച
2013 ഏപ്രിൽ 16, ചൊവ്വാഴ്ച
2013 ഏപ്രിൽ 11, വ്യാഴാഴ്ച
2013 ഏപ്രിൽ 9, ചൊവ്വാഴ്ച
2013 ഏപ്രിൽ 5, വെള്ളിയാഴ്ച
ജനങ്ങൾ കാത്തിരിപ്പു സമരത്തിൽ
ഏതാനം ദിവസങ്ങൾക്ക് മുൻപ്തൃശൂർ ജില്ലാ കളക്ടർ വിളിച്ചു ചേർത്ത രാഷ്ട്രീയ നേതാക്കളുടെയും ജന പ്രധിനിതികളുടെയും യോഗ തീരുമാനമനുസരിച് ദേശീയ പാത 17 BOT വത്കരിക്കുന്നതിനു വേണ്ടി 45 മീറ്റർ വീതിയിൽ ഭൂമി എടുക്കുന്നതിനുള്ള ശ്രമം മതിലകം പുന്നക്കബസാറിൽ തുടങ്ങിയിരിക്കയാണ്.എന്നാൽ ജനങളുടെ ശക്തമായ ചെറുത്തു നില്പ്പിനെ തുടർന്ന് സർവേ നടത്തി കല്ലു നാട്ടൻ BOT കാർക്ക് കഴിഞ്ഞിട്ടില്ല എന്നുമാത്രം.
ഭൂമി നഷ്ട്ടപെടുന്ന ഇരകൾ നിരന്തരമായി ഉയർത്തുന്ന അവശ്യങ്ങൾ സർക്കാർ അവഗണിച്ചു ഇരകളെ പരിഹസിച്ചു കൊണ്ടിരിക്കുന്നു.
ജീവിതത്തിലെ സർവ സമ്പത്തും നഷ്ട്ടപെട്ടു തെരുവിൽ തള്ളപെടാൻ പോകുന്ന
ഇരകൾ വിനയപൂർവ്വം പറയുന്ന ഒന്ന് ലഭിക്കാൻ ഇടയുള്ള നഷ്ട്ടപരിഹാരം
മുൻകൂട്ടി പറയണം എന്നാണ്. ഭാവിയിൽ ഒരു കൂര പണിയാൻ കഴിയുമോ എന്നറിയാൻ വേണ്ടി മാത്രം. എന്നാൽ ഇത് പറയാൻ സർക്കാർ തയ്യാറല്ല
ഭൂമി എടുത്തു കഴിഞ്ഞു പറയാം എന്നാണ് നിലപാട് ഇത് ചതിയാണ് എന്ന് ആർക്കും മനസ്സിലാകും. നാടിൻറെ വികസനത്തിന് നഷ്ടം സഹിക്കുന്നവനെ
സംരഷിക്കാനുള്ള ചുമതല സർക്കാരിനാണ് അതുകൊണ്ട് പുനരധിവാസം
ഉറപ്പുനല്‍കണം എന്ന് ഇരകൾ അവശ്യപ്പെടുന്നു ഇതിനും പരിഗണന ഇല്ല
കഴിഞ്ഞ നാലു ദിവസങ്ങളായി മതിലകം പുന്നക്കബസാറിൽ ജനങ്ങൾ
കാത്തിരിപ്പു സമരം നടത്തി വരികയാണ് എല്ലാം നഷ്ടപെടുന്നവന്റെ സമരമാണ്. എല്ലാം സഹികുന്നവന്റെ സമരമാണ് എന്നിട്ടും രാഷ്ട്രീയ നേതാക്കളു൦ ജനപ്രധിനിതികളു൦ ഇത് കണ്ടില്ല എന്ന് നടിക്കുന്നു ഒന്ന് ചോദിച്ചോട്ടെ നിങൾ പ്രവർത്തിക്കുന്നത് ജങ്ങളുടെ നന്മക്കാനങ്കിൽ പാവ൦ ജന സമൂഹത്തിനു വേണ്ടിയാണങ്കിൽ ജീവിക്കാൻ വേണ്ടി നടത്തുന്ന ഈ സമരം കണ്ടില്ല എന്നു നടിക്കരുത് ജനങ്ങൾ നിങളെ പ്രതീഷിക്കുന്നു
2013 ഏപ്രിൽ 1, തിങ്കളാഴ്ച
2013 മാർച്ച് 28, വ്യാഴാഴ്ച
ചതി മനസ്സിലാക്കുക*** നാം തെരുവിൽ തള്ളപെടും
- N H 17 ദേശീയ പാത B O T പാതയാക്കുന്നതിതിനു വേണ്ടിയുള്ള ഭൂമി എടുപ്പ് ജനങ്ങളുടെ ചെറുത്തു നിൽപ്പ് ശക്തമായപ്പോൾ, തൃശൂർ ജില്ലയിൽ ഇനിയും തുടങ്ങാൻ കഴിയാത്ത നില വന്നിരിക്കുന്നു. ഇതിനെ മറികടക്കുന്നത്നു വേണ്ടി ബഹു ജില്ലാ കലക്ടർ രാഷ്ട്രീയ നേതാക്കളുടേയും ജനപ്രതിനിധികളുടേയും ഒരു യോഗം വിളിച്ചു ചേർക്കുകയുണ്ടായി. പ്രസ്തുത യോഗത്തിൽ ഉണ്ടായ തീരുമാനങ്ങൾ വഞ്ചനാപരമായി എന്നു പറയാതിരിക്കാൻകഴിയില്ല. ജനങ്ങൾ കാലങ്ങളായി ഉയർത്തുന്ന 4 വരി പാതക്ക് ആവശ്യാമായ അളവിൽ മാത്രം ഭൂമി (30 മീറ്ററിൽ ) എടുക്കുക, B O T പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ചർച്ചക്ക് എടുത്തത് പോലുമില്ല . മറിച്ച് ജനങ്ങളുടെ വസ്തു വഹകൾ അപഹരിക്കുന്നതിനു വേണ്ടി ചില സൂത്രങ്ങൾ പ്രയോഗിക്കുകയാണ് ഉണ്ടായത്.
- സർവ്വേ നടത്തി പൂർത്തിയായാൽ വില പറയും എന്നാണ് തീരുമാനം. സർവ്വേ നടത്തി പൂർത്തിയായാൽ പിന്നെ സാറാമ്മാർതന്നത് വാങ്ങിക്കുകയല്ലാതെ വേറെ മാർഗമില്ല. തുറന്ന സമീപനം ആണങ്കിൽ എന്തുകൊണ്ട് മുൻകൂട്ടി വില പറഞ്ഞു കൂട ?.
- ഭൂമി നഷ്ടപെടുന്നവർക്ക് ന്യായവിലയിൽ കൂടുതൽ തുക നഷ്ടപരിഹാരമായി ലഭിക്കും എന്നാണ് തീരുമാനം. ന്യായവില എത്ര ?
- മാർക്കറ്റ് വില എന്ന് ഇതിനിടയിൽ മന്ത്രിമാർ പറഞ്ഞു നടന്നിരുന്നു ഇപ്പോൾ ന്യായവിലയായി.
- നഷ്ടപരിഹാരതുക മുൻകൂട്ടി . ഒറ്റ തവണയായി തരിക എന്നിവ ചർച്ചയില്ല
- ഇനി നേതാക്കളോടാണ് ഒരു വാക്ക്,നഷ്ടപരിഹാരമായി കൊടുക്കുന്നത് മുൻകൂട്ടി പറയണം എന്നു ഇരകൾക്കു വേണ്ടി ഉറച്ച ശബ്ദത്തിൽ പറഞ്ഞാൽ വികസന വിരോധികൾ ആകുമോ ?
- M L A മാരോടും M P മാരോടും-- ജനങ്ങൾ വരിനിന്നു൦ , വെയിലും മഴയും കൊണ്ട് ഒരു ദിവസത്തെ കൂലി നഷ്ടപെടുത്തി പോളിംഗ് ബൂത്തിൽ കയറി കുത്തിയതു കൊണ്ടാണ് നിങ്ങൾ അധികാരത്തിൽ വന്നത് ,ഈ അധികാരം ജനങ്ങൾ തന്നതാണ് B O T തന്നതല്ല . നിങ്ങൾ ജനങ്ങൾക്കു വേണ്ടി സംസാരിക്കാൻ തയ്യാറാകണം, കുടി ഒഴിപ്പികുന്നവരെ തെരുവിൽ എറിയല്ലേ എന്നു പറയാൻ തയ്യാറാകണം, ഇങ്ങനെ നിങ്ങളോട് അവ്ശ്യപെടാൻ ജങ്ങൾക്ക് അവകാശമുണ്ട് കാരണം അധികാരം ജനങ്ങൾ തന്നതാണ്
2013 മാർച്ച് 23, ശനിയാഴ്ച
2013 മാർച്ച് 20, ബുധനാഴ്ച
വികസനത്തിന്റെ ബലിയാടുകള്‍
ഇന്ത്യാ ടുഡേ മാര്‍ച്ച് 27 ലക്കത്തില്‍ വന്ന ലേഖനത്തെ ആസ്പതമാക്കിയുള്ള പോസ്റ്റ്
വികസനത്തിന്റെ മറവില്‍ പൊതുനിരത്തുകള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനും കോര്‍പറേറ്റ് മുതലാളിമാരുടെ ടോള്‍ ക്കോള്ളയ്ക് ലൈസന്‍സ് നല്കിന്നതിനും എതിരെ ഇരകള്‍ സംഘടിച്ച് രംഗത്ത് വന്നതോടെ BOTയെ സംരക്ഷിക്കുന്നതിനു വേണ്ടി ഉണ്ടാക്കിയ തട്ടിപ്പാണ് പാക്കേജ് എന്ന് ദേശീയപാതാ സംയുക്ത സമരസമിതി സംസ്ഥാന കന്വീനര് ഹാഷിം ചേന്നാബിള്ളി പറയുന്നു. സര്‍ക്കാരും NH അതോറിറ്റിയും ഉദാരമായ പാക്കേജ് നടപ്പിലാക്കാന്‍ പോകുന്നു എന്ന് ചിലമന്ത്രിമാരും ചില മാധ്യമങ്ങളും പ്രചരപ്പിക്കാന്‍ സ്രമിച്ചതിനെ ഈലേഖനത്തില്‍ ചോദ്യം ചെയ്യപ്പെടുന്നു. എന്നാല്‍ അവസാനം എല്ലാവരും കൈമലര്‍ത്തി ഇരകളെ പരിഹസിക്കയും ചെയ്തു എന്ന് ലേഖനത്തില്‍ തുറന്ന് പറയുന്നു. പിന്നീട് സോണിയാ ഗാന്ധിയം മകനും ചേര്‍ന്ന് പുതിയ പുനരിധിവാസ നിയമം പാസാക്കുമെന്നും അതിലൂടെ നാലിരട്ടി വില ലഭിക്കുമെന്നും ഇക്കൂട്ടര്‍ പ്രചരിപപിക്കാന് സ്രമിച്ചു. എന്നാല്‍ ഇന്നും കടലാസിന്റെ വില മാത്രമുള്ള നിര്‍ദിഷ്ട ബില്ലില്‍ റോഡ്, റെയില്‍, പൈപ്പ് ലൈന്‍ തുടങ്ങി 15 പദ്ധതികളെ ഒഴിവാക്കിയാണ്
ബില്ലിന്റെ രചനയെന്നുള്ള സത്യം ഇവര്‍ മറച്ചു വെക്കുകയും ചെയ്ത.
എന്നാല്‍ പിന്നെ കരുതലോടെ മാത്രം വികസിപ്പിക്കാന്‍ പണിയെടുക്കുന്ന (ആരുടെ വികസനം എന്ന് ചോദിക്കരുതന്ന് മുന്നറിയിപ്പ് )കേരളാ സര്‍ക്കാര്‍ പ്രത്യേക പക്കേജുമായി രംഗത്തുവന്നു. ഈ പാക്കേജ് ഒന്ന് വായിച്ചു നോക്കുക പോലും ചെയ്യാതെ പാക്കേജ് ആഘോഷമാക്കിയ മാധ്യമങ്ങളുടെ നിലപാടുകളെ
ഈലേഖനത്തില്‍ ഹാഷിം ചോദ്യം ചെയ്യുന്നു.
ഭൂമിയും വീടും പൂര്‍ണമായി നഷ്ടപ്പെടുന്ന ഭൂരഹിതനും ഭവനരഹിതനുമായ 75000 രൂപയില്‍ കുറഞ്ഞു മാത്രം ആകെ വാര്‍ഷിക കുടുംബ വരുമാനമുള്ള ശമ്പളക്കാരായ ജീവനക്കാര്‍ ആരുമില്ലാത്ത കുടുംബങ്ങള്‍ക്ക് മാത്രമാണ് പരഗണനയെന്ന് ലേഖനത്തില്‍ നമ്മെ ഓര്‍മപ്പെടുത്തുന്നു. ഭുമിയും വീടും വരുമാന മാര്‍ഗങ്ങളും ജീവനേക്കാള്‍ വിലമതിക്കുന്ന ആവാസ വ്യവസ്ഥയും പൊതു വികസനത്തിന്റെ പേരില്‍ നഷ്ടപ്പെടുന്നവര്‍ക്ക് പരമാവതി സഹായം ചെയ്യേണ്ടതിന് പകരം എത്രപേരെ സൗജന്യമായി ഒഴിപ്പിക്കാമെന്ന നീജചിന്തയാണ് പാക്കേജില്‍ സര്‍ക്കാര്‍ ഒളിപ്പിച്ചിരിക്കുന്നത്.
മൂലബിള്ളി, സ്മാര്‍ട്ട്സിറ്റി, നെടുമ്പാശ്ശേരി-കണ്ണൂര്‍-കോഴിക്കോട് വീമാനത്താവളം, വിഴിഞ്ഞം, തുടങ്ങിയ പദ്ധതിളിലെല്ലാം 6 മുതല്‍ 10 വരെ സെന്റ് ഭൂമിയം മറ്റനേകം സമ്മാനങ്ങളും പാക്കേജില്‍ പറഞ്ഞിരുന്നു. മൂലബിള്ളി, ഇടിച്ചു നിരത്തലിനു ശേഷം പാക്കേജ് എന്ന വാക്ക് ഉച്ചരിക്കാതെ ഒരു വികസനപദ്ധതിയെ പറ്റിയും മിണ്ടാനാവില്ല എന്നതിനാല്‍ ഒപ്പിച്ചെടുക്കുന്ന ഒരു കണ്കെട്ടു വിദ്യയാണ്
ദേശീയപാതാ വികസന പാക്കേജ് എന്ന് വായനക്കാരെ ലേഖനത്തില്‍ ബോധ്യപ്പെടുത്തുന്നു.
(കൂടുതല്‍ അറിയാന്‍ ഇന്ത്യാ ടുഡേ മാര്‍ച്ച് 27 ലക്കത്തില്‍ വായിക്കുക)
2013 മാർച്ച് 15, വെള്ളിയാഴ്ച
2013 മാർച്ച് 14, വ്യാഴാഴ്ച
2013 മാർച്ച് 9, ശനിയാഴ്ച
2013 മാർച്ച് 5, ചൊവ്വാഴ്ച
2013 ഫെബ്രുവരി 23, ശനിയാഴ്ച
2013 ഫെബ്രുവരി 21, വ്യാഴാഴ്ച
N H 17 വികസനം ഇരകള്‍ക്ക് പറയാനുള്ളത്
1 റോഡിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശം നിലനിര്‍ത്തുക*
2 റോഡുകള്‍ കച്ചവടത്തിനുള്ള ചരക്കാക്കി മാറ്റുന്ന BOT പിന്‍വലിക്കുക*
3 സഞ്ചാര സ്വതന്ത്ര്യ0 അവകാശമാണ് ഔദാര്യമല്ല*
2 റോഡുകള്‍ കച്ചവടത്തിനുള്ള ചരക്കാക്കി മാറ്റുന്ന BOT പിന്‍വലിക്കുക*
3 സഞ്ചാര സ്വതന്ത്ര്യ0 അവകാശമാണ് ഔദാര്യമല്ല*
4 കച്ചവടത്തിന് വേണ്ടി കുടിഒഴിപ്പിക്കല്‍ പരിഷ്ക്രത സമൂഹത്തിനു ചേര്‍ന്നതല്ല *
5 30 മീറ്ററില്‍ നിലവാരമുള്ള 6 വരിപ്പാത പണിയാന്കഴിയും(ഒരുവരി 3.5m) ഇതുനടപ്പിലാക്കുക*
6 30 മീറ്ററില്‍ ദേശീയപാത എന്ന ഒന്നാം സര്‍വ്വകക്ഷി യോഗതീരുമാനം നടപ്പിലാക്കുക*
7 30Mല്‍ ഭൂമി എടുക്കുബോള്‍ പൊന്നും വില എന്ന തട്ടിപ്പ് ഒഴിവാക്കി കമ്പോള വില നല്‍കുക*
8 ഭൂമി എടുക്കുന്നതിനു മുന്നെ വില പ്രക്യപിക്കുക *
9 പുനരധിവാസം ഉറപ്പുവരുത്തുക*
10 വീട് നഷ്ടപ്പെടുന്നവര്‍ക്ക് പഴക്കം നോക്കാതെ പുനര്‍നിര്‍മാണത്തിനുള്ള തുക നഷ്ടപരിഹാരമായി നല്‍കുക ഇത് മുന്‍കൂര്‍ നല്‍കുക*
11 നഷ്ടപരിഹാരതുക ഒറ്റതവണയായി നല്‍കുക*
12 നഷ്ടപരിഹാരതുകയില്‍ നിന്ന് വരുമാന നികുതി പിടിക്കാനുള്ള ശ്രമം ഒഴിവാക്കുക (വരുമാനമല്ല നഷ്ടമാണ് ഉണ്ടാകുന്നത് )*
13 പ്രൈവറ്റ് കമ്പനി തയ്യാറാക്കിയ അലൈമെന്റ്റ് വന്കിടക്കരെ സംരക്ഷിച്ചു കൊണ്ടാണ് ഈ അലൈമെന്റ്റ് പുനപരിശോധിക്കണം*
14 വന്‍കിടക്കാരെ സംരക്ഷിക്കാനുള്ള ബൈപ്പാസുകള്‍ ഒഴിവാക്കുക*
വികസനത്തിന്റ്റെ മറവില്‍ നടക്കുന്ന കുടിഒഴിപ്പിക്കലും
തട്ടിപ്പുകളും പൊതുസമൂഹം തിരിച്ചറിയുക
2013 ഫെബ്രുവരി 18, തിങ്കളാഴ്ച
NH 17 വികസനം ഇരകളുടെ നിലവിളി കേള്‍ക്കണം
നാഷണല്‍ ഹൈവേ 17, വികസനം എന്ന പേരില്‍ ഒരു കുത്തക കമ്പനി അവരുടെ കമ്പനി വക വസ്തു ആക്കി കൈവശപ്പെടുത്തുവാന്‍ പോവുകയാണ്. വരാന്‍ പോകുന്ന വികസനത്തിന്റെ വിശദ വിവരങ്ങള്‍ ഇനിയും പരസിയ പെടുത്തുവാന്‍ ബന്ധപെട്ടവര്‍ തയ്യാറായിട്ടില്ല. ഇതിനു കാരണം ഈ പദ്ധതിയില്‍ മറച്ചുവെക്കാന്‍ ശ്രമിക്കുന്ന പരിപാടികള്‍ പുറത്ത് വരും എന്നതുകൊണ്ട് മാത്രമാണ് . 45 മീറ്ററില്‍ ഭൂമി എടുത്തു BOT പാത പണിയുമെന്നാണ് പറയുന്നത് നാലുവരി പാത പണിയാന്‍ 30 മീറ്റര്‍ മതി എന്നിരിക്കെ എന്തിനാണ് 45 മീറ്റര്‍ എന്നതിനു ഇനിയും മറുപടി ഉണ്ടായിട്ടില്ല എന്നാല്‍ ഭൂമി എടുക്കല്‍ നടപടി തുടങ്ങി കഴിഞ്ഞു.
ഈ കോറിഡോര്‍ പൂര്‍ത്തിയായാല്‍ ഇത് സമൂഹത്തെയും ജനത്തെയും എങ്ങിനെ ബാധിക്കുമെന്നും നമ്മുടെ നാടിന് എന്ത് മാറ്റം വരുത്തുമെന്ന്നും ഈ ഘട്ടത്തില്‍ നാം ചിന്തിക്കേണ്ടതല്ലെ ?
ന N H 17ന്റെ ഇരുവശത്തുമായി പതിനായിരകണക്കിനു വീടുകള്‍ ധാരാളം ആരാധനാലായങ്ങള്‍ സ്കൂളുകള്‍ ആശുപത്രികള്‍ മറ്റു പൊതുസ്ഥാപനങ്ങള്‍ എന്നിവ നശിപ്പിച്ചു കൊണ്ടാണ് ഈ കോറിഡോര്‍ വരവ്. നമ്മുടെ നാടിന്റ മക്കള്‍ പഠിക്കുന്ന പൊതുസ്ഥാപനങ്ങള്‍ നശിപ്പിച്ചാല്‍ പകരം സംവിധാനം എന്ത് ? ഇതിനു മറുപടി പറയാന്‍ ഭരണകൂടം തയ്യാറാകണം വികസനം എന്നത് റോഡ് വികസനം മാത്രമാണോ ? താമസിക്കാന്‍ വീട് ഉണ്ടാകുക എന്നത് വികസനത്തിന്റെ ഭാഗമല്ലെ ?വരാന്‍ പോകുന്ന ഈ കോറിഡോര്‍ ചിത്രം നാം ഇനിയും ചര്‍ച്ച ചെയ്തിട്ടില്ല നിലവിലുള്ള പാത വികസിപ്പിക്കുന്നു എന്നുമാത്രം മനസ്സിലക്കിയവരാണ് കൂടുതല്‍പേര്‍ വരാനിരിക്കുന്ന വിപത്തിനെ ഇനിയെങ്കിലും തിരിച്ചറിയണം
ഇതു പാത വികസനത്തിന് എതിരു പ്രവര്‍ത്തനമല്ല മറിച് വകസിപ്പികുന്ന പാത മുതലാളിക്ക് ചുങ്കം പിരിക്കാനുള്ളതല്ല അത് ജനത്തിന് വേണ്ടിയാകണം
എന്ന അവകാശം ഉയര്‍ത്തുകയാണ് വികസനത്തിന്റെ മറവില്‍ ഈ നാട്ടില്‍ നിന്നും ആട്ടി ഓടിക്കപെടുന്ന പതിനായിരകണക്കിനു വരുന്ന ആളുകളുടെ നിലവിളിയാണ്. നഷ്ടപെടുന്ന ഭൂമിക്കു എന്തു വില കിട്ടുമെന്ന് അറിയാത്ത ഇവിടേക്ക് പോകുമെന്ന് അറിയാത്ത തകര്ക്കപെടുന്ന വീട് കെട്ടിപോക്കാന്‍ കഴിയുമോ എന്നറിയാത്ത പാവങ്ങളുടെ നിലവിളിയാണ് അതുകൊണ്ട് ദയവ് ചെയ്തു ഈ നിലവിളി കേള്‍ക്കണം എടുക്കുന്ന ഭൂമിക്കു വില മുന്‍കൂട്ടി പറയണം പുനരധിവാസം തരണം തകര്ക്കപെടുന്ന വീടുകള്‍ക്ക് മതിയായ നഷ്ട്ടപരിഹാരം അനുവദിക്കണം ...........ജീവിക്കാന്‍ അനുവദിക്കണം..........
2013 ജനുവരി 23, ബുധനാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)


























