ഇന്ത്യാ ടുഡേ മാര്‍ച്ച് 27 ലക്കത്തില്‍ വന്ന ലേഖനത്തെ ആസ്പതമാക്കിയുള്ള പോസ്റ്റ്
വികസനത്തിന്റെ മറവില്‍ പൊതുനിരത്തുകള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനും കോര്‍പറേറ്റ് മുതലാളിമാരുടെ ടോള്‍ ക്കോള്ളയ്ക് ലൈസന്‍സ് നല്‍കിന്നതിനും എതിരെ ഇരകള്‍ സംഘടിച്ച് രംഗത്ത് വന്നതോടെ BOTയെ സംരക്ഷിക്കുന്നതിനു വേണ്ടി ഉണ്ടാക്കിയ തട്ടിപ്പാണ് പാക്കേജ് എന്ന് ദേശീയപാതാ സംയുക്ത സമരസമിതി സംസ്ഥാന കന്‍വീനര്‍ ഹാഷിം ചേന്നാബിള്ളി പറയുന്നു. സര്‍ക്കാരും NH അതോറിറ്റിയും ഉദാരമായ പാക്കേജ് നടപ്പിലാക്കാന്‍ പോകുന്നു എന്ന് ചിലമന്ത്രിമാരും ചില മാധ്യമങ്ങളും പ്രചരപ്പിക്കാന്‍ സ്രമിച്ചതിനെ ഈലേഖനത്തില്‍ ചോദ്യം ചെയ്യപ്പെടുന്നു. എന്നാല്‍ അവസാനം എല്ലാവരും കൈമലര്‍ത്തി ഇരകളെ പരിഹസിക്കയും ചെയ്തു എന്ന് ലേഖനത്തില്‍ തുറന്ന് പറയുന്നു. പിന്നീട് സോണിയാ ഗാന്ധിയം മകനും ചേര്‍ന്ന് പുതിയ പുനരിധിവാസ നിയമം പാസാക്കുമെന്നും അതിലൂടെ നാലിരട്ടി വില ലഭിക്കുമെന്നും ഇക്കൂട്ടര്‍ പ്രചരിപപിക്കാന്‍ സ്രമിച്ചു. എന്നാല്‍ ഇന്നും കടലാസിന്റെ വില മാത്രമുള്ള നിര്‍ദിഷ്ട ബില്ലില്‍ റോഡ്, റെയില്‍, പൈപ്പ് ലൈന്‍ തുടങ്ങി 15 പദ്ധതികളെ ഒഴിവാക്കിയാണ്
ബില്ലിന്റെ രചനയെന്നുള്ള സത്യം ഇവര്‍ മറച്ചു വെക്കുകയും ചെയ്ത.
എന്നാല്‍ പിന്നെ കരുതലോടെ മാത്രം വികസിപ്പിക്കാന്‍ പണിയെടുക്കുന്ന (ആരുടെ വികസനം എന്ന് ചോദിക്കരുതന്ന് മുന്നറിയിപ്പ് )കേരളാ സര്‍ക്കാര്‍ പ്രത്യേക പക്കേജുമായി രംഗത്തുവന്നു. ഈ പാക്കേജ് ഒന്ന് വായിച്ചു നോക്കുക പോലും ചെയ്യാതെ പാക്കേജ് ആഘോഷമാക്കിയ മാധ്യമങ്ങളുടെ നിലപാടുകളെ
ഈലേഖനത്തില്‍ ഹാഷിം ചോദ്യം ചെയ്യുന്നു.
ഭൂമിയും വീടും പൂര്‍ണമായി നഷ്ടപ്പെടുന്ന ഭൂരഹിതനും ഭവനരഹിതനുമായ 75000 രൂപയില്‍ കുറഞ്ഞു മാത്രം ആകെ വാര്‍ഷിക കുടുംബ വരുമാനമുള്ള ശമ്പളക്കാരായ ജീവനക്കാര്‍ ആരുമില്ലാത്ത കുടുംബങ്ങള്‍ക്ക് മാത്രമാണ് പരഗണനയെന്ന് ലേഖനത്തില്‍ നമ്മെ ഓര്‍മപ്പെടുത്തുന്നു. ഭുമിയും വീടും വരുമാന മാര്‍ഗങ്ങളും ജീവനേക്കാള്‍ വിലമതിക്കുന്ന ആവാസ വ്യവസ്ഥയും പൊതു വികസനത്തിന്റെ പേരില്‍ നഷ്ടപ്പെടുന്നവര്‍ക്ക് പരമാവതി സഹായം ചെയ്യേണ്ടതിന് പകരം എത്രപേരെ സൗജന്യമായി ഒഴിപ്പിക്കാമെന്ന നീജചിന്തയാണ് പാക്കേജില്‍ സര്‍ക്കാര്‍ ഒളിപ്പിച്ചിരിക്കുന്നത്.
മൂലബിള്ളി, സ്മാര്‍ട്ട്സിറ്റി, നെടുമ്പാശ്ശേരി-കണ്ണൂര്‍-കോഴിക്കോട് വീമാനത്താവളം, വിഴിഞ്ഞം, തുടങ്ങിയ പദ്ധതിളിലെല്ലാം 6 മുതല്‍ 10 വരെ സെന്റ് ഭൂമിയം മറ്റനേകം സമ്മാനങ്ങളും പാക്കേജില്‍ പറഞ്ഞിരുന്നു. മൂലബിള്ളി, ഇടിച്ചു നിരത്തലിനു ശേഷം പാക്കേജ് എന്ന വാക്ക് ഉച്ചരിക്കാതെ ഒരു വികസനപദ്ധതിയെ പറ്റിയും മിണ്ടാനാവില്ല എന്നതിനാല്‍ ഒപ്പിച്ചെടുക്കുന്ന ഒരു കണ്‍കെട്ടു വിദ്യയാണ്
ദേശീയപാതാ വികസന പാക്കേജ് എന്ന് വായനക്കാരെ ലേഖനത്തില്‍ ബോധ്യപ്പെടുത്തുന്നു.
(കൂടുതല്‍ അറിയാന്‍ ഇന്ത്യാ ടുഡേ മാര്‍ച്ച് 27 ലക്കത്തില്‍ വായിക്കുക)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ