
2013 ഫെബ്രുവരി 23, ശനിയാഴ്ച
2013 ഫെബ്രുവരി 21, വ്യാഴാഴ്ച
N H 17 വികസനം ഇരകള്‍ക്ക് പറയാനുള്ളത്
1 റോഡിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശം നിലനിര്‍ത്തുക*
2 റോഡുകള്‍ കച്ചവടത്തിനുള്ള ചരക്കാക്കി മാറ്റുന്ന BOT പിന്‍വലിക്കുക*
3 സഞ്ചാര സ്വതന്ത്ര്യ0 അവകാശമാണ് ഔദാര്യമല്ല*
2 റോഡുകള്‍ കച്ചവടത്തിനുള്ള ചരക്കാക്കി മാറ്റുന്ന BOT പിന്‍വലിക്കുക*
3 സഞ്ചാര സ്വതന്ത്ര്യ0 അവകാശമാണ് ഔദാര്യമല്ല*
4 കച്ചവടത്തിന് വേണ്ടി കുടിഒഴിപ്പിക്കല്‍ പരിഷ്ക്രത സമൂഹത്തിനു ചേര്‍ന്നതല്ല *
5 30 മീറ്ററില്‍ നിലവാരമുള്ള 6 വരിപ്പാത പണിയാന്കഴിയും(ഒരുവരി 3.5m) ഇതുനടപ്പിലാക്കുക*
6 30 മീറ്ററില്‍ ദേശീയപാത എന്ന ഒന്നാം സര്‍വ്വകക്ഷി യോഗതീരുമാനം നടപ്പിലാക്കുക*
7 30Mല്‍ ഭൂമി എടുക്കുബോള്‍ പൊന്നും വില എന്ന തട്ടിപ്പ് ഒഴിവാക്കി കമ്പോള വില നല്‍കുക*
8 ഭൂമി എടുക്കുന്നതിനു മുന്നെ വില പ്രക്യപിക്കുക *
9 പുനരധിവാസം ഉറപ്പുവരുത്തുക*
10 വീട് നഷ്ടപ്പെടുന്നവര്‍ക്ക് പഴക്കം നോക്കാതെ പുനര്‍നിര്‍മാണത്തിനുള്ള തുക നഷ്ടപരിഹാരമായി നല്‍കുക ഇത് മുന്‍കൂര്‍ നല്‍കുക*
11 നഷ്ടപരിഹാരതുക ഒറ്റതവണയായി നല്‍കുക*
12 നഷ്ടപരിഹാരതുകയില്‍ നിന്ന് വരുമാന നികുതി പിടിക്കാനുള്ള ശ്രമം ഒഴിവാക്കുക (വരുമാനമല്ല നഷ്ടമാണ് ഉണ്ടാകുന്നത് )*
13 പ്രൈവറ്റ് കമ്പനി തയ്യാറാക്കിയ അലൈമെന്റ്റ് വന്കിടക്കരെ സംരക്ഷിച്ചു കൊണ്ടാണ് ഈ അലൈമെന്റ്റ് പുനപരിശോധിക്കണം*
14 വന്‍കിടക്കാരെ സംരക്ഷിക്കാനുള്ള ബൈപ്പാസുകള്‍ ഒഴിവാക്കുക*
വികസനത്തിന്റ്റെ മറവില്‍ നടക്കുന്ന കുടിഒഴിപ്പിക്കലും
തട്ടിപ്പുകളും പൊതുസമൂഹം തിരിച്ചറിയുക
2013 ഫെബ്രുവരി 18, തിങ്കളാഴ്ച
NH 17 വികസനം ഇരകളുടെ നിലവിളി കേള്‍ക്കണം
നാഷണല്‍ ഹൈവേ 17, വികസനം എന്ന പേരില്‍ ഒരു കുത്തക കമ്പനി അവരുടെ കമ്പനി വക വസ്തു ആക്കി കൈവശപ്പെടുത്തുവാന്‍ പോവുകയാണ്. വരാന്‍ പോകുന്ന വികസനത്തിന്റെ വിശദ വിവരങ്ങള്‍ ഇനിയും പരസിയ പെടുത്തുവാന്‍ ബന്ധപെട്ടവര്‍ തയ്യാറായിട്ടില്ല. ഇതിനു കാരണം ഈ പദ്ധതിയില്‍ മറച്ചുവെക്കാന്‍ ശ്രമിക്കുന്ന പരിപാടികള്‍ പുറത്ത് വരും എന്നതുകൊണ്ട് മാത്രമാണ് . 45 മീറ്ററില്‍ ഭൂമി എടുത്തു BOT പാത പണിയുമെന്നാണ് പറയുന്നത് നാലുവരി പാത പണിയാന്‍ 30 മീറ്റര്‍ മതി എന്നിരിക്കെ എന്തിനാണ് 45 മീറ്റര്‍ എന്നതിനു ഇനിയും മറുപടി ഉണ്ടായിട്ടില്ല എന്നാല്‍ ഭൂമി എടുക്കല്‍ നടപടി തുടങ്ങി കഴിഞ്ഞു.
ഈ കോറിഡോര്‍ പൂര്‍ത്തിയായാല്‍ ഇത് സമൂഹത്തെയും ജനത്തെയും എങ്ങിനെ ബാധിക്കുമെന്നും നമ്മുടെ നാടിന് എന്ത് മാറ്റം വരുത്തുമെന്ന്നും ഈ ഘട്ടത്തില്‍ നാം ചിന്തിക്കേണ്ടതല്ലെ ?
ന N H 17ന്റെ ഇരുവശത്തുമായി പതിനായിരകണക്കിനു വീടുകള്‍ ധാരാളം ആരാധനാലായങ്ങള്‍ സ്കൂളുകള്‍ ആശുപത്രികള്‍ മറ്റു പൊതുസ്ഥാപനങ്ങള്‍ എന്നിവ നശിപ്പിച്ചു കൊണ്ടാണ് ഈ കോറിഡോര്‍ വരവ്. നമ്മുടെ നാടിന്റ മക്കള്‍ പഠിക്കുന്ന പൊതുസ്ഥാപനങ്ങള്‍ നശിപ്പിച്ചാല്‍ പകരം സംവിധാനം എന്ത് ? ഇതിനു മറുപടി പറയാന്‍ ഭരണകൂടം തയ്യാറാകണം വികസനം എന്നത് റോഡ് വികസനം മാത്രമാണോ ? താമസിക്കാന്‍ വീട് ഉണ്ടാകുക എന്നത് വികസനത്തിന്റെ ഭാഗമല്ലെ ?വരാന്‍ പോകുന്ന ഈ കോറിഡോര്‍ ചിത്രം നാം ഇനിയും ചര്‍ച്ച ചെയ്തിട്ടില്ല നിലവിലുള്ള പാത വികസിപ്പിക്കുന്നു എന്നുമാത്രം മനസ്സിലക്കിയവരാണ് കൂടുതല്‍പേര്‍ വരാനിരിക്കുന്ന വിപത്തിനെ ഇനിയെങ്കിലും തിരിച്ചറിയണം
ഇതു പാത വികസനത്തിന് എതിരു പ്രവര്‍ത്തനമല്ല മറിച് വകസിപ്പികുന്ന പാത മുതലാളിക്ക് ചുങ്കം പിരിക്കാനുള്ളതല്ല അത് ജനത്തിന് വേണ്ടിയാകണം
എന്ന അവകാശം ഉയര്‍ത്തുകയാണ് വികസനത്തിന്റെ മറവില്‍ ഈ നാട്ടില്‍ നിന്നും ആട്ടി ഓടിക്കപെടുന്ന പതിനായിരകണക്കിനു വരുന്ന ആളുകളുടെ നിലവിളിയാണ്. നഷ്ടപെടുന്ന ഭൂമിക്കു എന്തു വില കിട്ടുമെന്ന് അറിയാത്ത ഇവിടേക്ക് പോകുമെന്ന് അറിയാത്ത തകര്ക്കപെടുന്ന വീട് കെട്ടിപോക്കാന്‍ കഴിയുമോ എന്നറിയാത്ത പാവങ്ങളുടെ നിലവിളിയാണ് അതുകൊണ്ട് ദയവ് ചെയ്തു ഈ നിലവിളി കേള്‍ക്കണം എടുക്കുന്ന ഭൂമിക്കു വില മുന്‍കൂട്ടി പറയണം പുനരധിവാസം തരണം തകര്ക്കപെടുന്ന വീടുകള്‍ക്ക് മതിയായ നഷ്ട്ടപരിഹാരം അനുവദിക്കണം ...........ജീവിക്കാന്‍ അനുവദിക്കണം..........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)