ദേശീയപാതകൾ നാലുവരിയാക്കി വികസിപ്പിക്കുന്നെടത്ത് 45 മീറ്റർ വീതി വേണമെന്ന കടുംപിടുത്തം കേന്ദ്ര സർക്കാരിനില്ലന്നു ദേശീയപാതകളുടെ ചുമതലയുള്ള കേന്ദ്രമന്ത്രി ഓസ്കാർ ഫർണണ്ടസ് പറഞ്ഞു. കേരളത്തിൽ റോഡു വികസനത്തിൽ പ്രധാന തടസ്സം ഭൂമി എടുക്കുന്നതിലെ പ്രസ്നങ്ങളാണ്.
30 മീറ്റർ വീതിമതിയോ എന്നതിൽ സംസ്ഥാന സർക്കാരിൻറെ അഭിപ്രായവും താൽപര്യവുമാണ് പ്രധാനം എന്ന് ഓസ്കാർ ഫർണണ്ട സ്തുടർന്ന് പറഞ്ഞു. കോട്ടയം പ്രസ്ക്ലബിൽ
മുഖാമുഖം പരിപാടിയിൽ ആണ് കേന്ദ്ര സർക്കാരിനിന് നിലപട് മന്ത്രി തുറന്നുപറഞ്ഞത്...,
ഇതോടെ 45 മീറ്റർ വീതി ഇല്ലങ്കിൽ ദേശീയപാത വികസനം കേന്ദ്ര സർക്കാർ അനുമതി ഉണ്ടാകില്ല എന്ന സംസ്ഥാന സര്ക്കാർ വാതം പൊളിയുകയാണ് .
കേന്ദ്രമന്ത്രി ഓസ്കാർ ഫർണണ്ടസിന്റെ അഭിപ്രായത്തോടെ 30 മീറ്ററിൽ നാലുവരി പാത എന്ന ജനങ്ങളുടെ
ആവശ്യം നേടിയെടുക്കാൻ വഴി തുറന്നിരിക്കയാണ് , ഇനി കേന്ദ്രത്തെ പഴിപറഞ്ഞു ഒഴിഞ്ഞു മാറാൻ സംസ്ഥാന സർക്കരിനുആവില്ല , NH 17 ലെ കുടിഒഴിപ്പിക്കപെടുന്ന പതിനായിരങ്ങളുടെ വികാരം മനസ്സിലാക്കി സംസ്ഥാന സർക്കാർ ഒന്നാം സർവ്വകഷിയോഗ തീരുമാനം നടപ്പിലാക്കാൻ ശ്രമം തുടങ്ങണം , 30 മീറ്ററിൽ 4 വരിപാത എന്ന സംസ്ഥാനത്തിനു ഏറ്റവും അനുയോജ്യമായ വികസനം നടപ്പിലാക്കാൻ U D F സർക്കാർ മുന്നോട്ടു വരും എന്ന് തന്നെ പ്രതീക്ഷിക്കട്ടെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ