- N H 17 ദേശീയ പാത B O T പാതയാക്കുന്നതിതിനു വേണ്ടിയുള്ള ഭൂമി എടുപ്പ് ജനങ്ങളുടെ ചെറുത്തു നിൽപ്പ് ശക്തമായപ്പോൾ, തൃശൂർ ജില്ലയിൽ ഇനിയും തുടങ്ങാൻ കഴിയാത്ത നില വന്നിരിക്കുന്നു. ഇതിനെ മറികടക്കുന്നത്നു വേണ്ടി ബഹു ജില്ലാ കലക്ടർ രാഷ്ട്രീയ നേതാക്കളുടേയും ജനപ്രതിനിധികളുടേയും ഒരു യോഗം വിളിച്ചു ചേർക്കുകയുണ്ടായി. പ്രസ്തുത യോഗത്തിൽ ഉണ്ടായ തീരുമാനങ്ങൾ വഞ്ചനാപരമായി എന്നു പറയാതിരിക്കാൻകഴിയില്ല. ജനങ്ങൾ കാലങ്ങളായി ഉയർത്തുന്ന 4 വരി പാതക്ക് ആവശ്യാമായ അളവിൽ മാത്രം ഭൂമി (30 മീറ്ററിൽ ) എടുക്കുക, B O T പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ചർച്ചക്ക് എടുത്തത് പോലുമില്ല . മറിച്ച് ജനങ്ങളുടെ വസ്തു വഹകൾ അപഹരിക്കുന്നതിനു വേണ്ടി ചില സൂത്രങ്ങൾ പ്രയോഗിക്കുകയാണ് ഉണ്ടായത്.
- സർവ്വേ നടത്തി പൂർത്തിയായാൽ വില പറയും എന്നാണ് തീരുമാനം. സർവ്വേ നടത്തി പൂർത്തിയായാൽ പിന്നെ സാറാമ്മാർതന്നത് വാങ്ങിക്കുകയല്ലാതെ വേറെ മാർഗമില്ല. തുറന്ന സമീപനം ആണങ്കിൽ എന്തുകൊണ്ട് മുൻകൂട്ടി വില പറഞ്ഞു കൂട ?.
- ഭൂമി നഷ്ടപെടുന്നവർക്ക് ന്യായവിലയിൽ കൂടുതൽ തുക നഷ്ടപരിഹാരമായി ലഭിക്കും എന്നാണ് തീരുമാനം. ന്യായവില എത്ര ?
- മാർക്കറ്റ് വില എന്ന് ഇതിനിടയിൽ മന്ത്രിമാർ പറഞ്ഞു നടന്നിരുന്നു ഇപ്പോൾ ന്യായവിലയായി.
- നഷ്ടപരിഹാരതുക മുൻകൂട്ടി . ഒറ്റ തവണയായി തരിക എന്നിവ ചർച്ചയില്ല
- ഇനി നേതാക്കളോടാണ് ഒരു വാക്ക്,നഷ്ടപരിഹാരമായി കൊടുക്കുന്നത് മുൻകൂട്ടി പറയണം എന്നു ഇരകൾക്കു വേണ്ടി ഉറച്ച ശബ്ദത്തിൽ പറഞ്ഞാൽ വികസന വിരോധികൾ ആകുമോ ?
- M L A മാരോടും M P മാരോടും-- ജനങ്ങൾ വരിനിന്നു൦ , വെയിലും മഴയും കൊണ്ട് ഒരു ദിവസത്തെ കൂലി നഷ്ടപെടുത്തി പോളിംഗ് ബൂത്തിൽ കയറി കുത്തിയതു കൊണ്ടാണ് നിങ്ങൾ അധികാരത്തിൽ വന്നത് ,ഈ അധികാരം ജനങ്ങൾ തന്നതാണ് B O T തന്നതല്ല . നിങ്ങൾ ജനങ്ങൾക്കു വേണ്ടി സംസാരിക്കാൻ തയ്യാറാകണം, കുടി ഒഴിപ്പികുന്നവരെ തെരുവിൽ എറിയല്ലേ എന്നു പറയാൻ തയ്യാറാകണം, ഇങ്ങനെ നിങ്ങളോട് അവ്ശ്യപെടാൻ ജങ്ങൾക്ക് അവകാശമുണ്ട് കാരണം അധികാരം ജനങ്ങൾ തന്നതാണ്
2013 മാർച്ച് 28, വ്യാഴാഴ്ച
ചതി മനസ്സിലാക്കുക*** നാം തെരുവിൽ തള്ളപെടും
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ