2013 ജൂലൈ 19, വെള്ളിയാഴ്‌ച

ദേശീയപാത: കേന്ദ്രമന്ത്രി പറഞ്ഞ സത്യം

മാധ്യമം ദിനപത്രം 19 / 07 / 2013ന് എഴുതിയ എഡിറ്റോറിയൽ  

കേന്ദ്രഉപരിതല ഗതാഗത മന്ത്രി ഓസ്കാർ ഫർണാണ്ടസ് ജൂലായ്‌ 14ന് കോട്ടയത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞ ഒരുകാര്യം ദേശീയപാത  വികസനവുമായി ബന്ധപെട്ട് കേരള സർക്കാർ അടുത്ത കാലം വരെ പറഞ്ഞു കൊണ്ടിരുന്ന വാദത്തിന്റെ കടക്കൽ കത്തിവെക്കുന്നതാണ് . 
ദേശീയപാത 45 മീറ്ററിൽ തന്നെ  വികസിപ്പിക്കണമെന്ന് കേന്ദ്രത്തിനു കടും പിടുത്തം ഇല്ലന്നാണ് അദ്ദേഹം പറഞ്ഞത്. ഓസ്കാർ ഫർണാണ്ടസിൻറെ ഈ വാക്കിനു പല നിലക്കും വലിയ അർഥവ്യാപ്തിയുണ്ട് കാസർകോട്‌ മുതൽ തിരുവനന്തപുരം വരെ കേരളത്തിലെ ദേശീയപാതകളുടെ ഇരുവശവും ഏതാനം വർഷങ്ങളായി ഉയർന്നു പൊങ്ങുന്ന ഒരു രോദനമുണ്ടായിരുന്നു 
എൻ എച്ച്  വികസനതിറ്റെ പേരിൽ തങ്ങളുടെ കിടപ്പാടവും കച്ചവട സ്ഥാപനങ്ങളും നഷ്ടപെടുന്നത് കാണേണ്ടി വരുന്ന പതിനായിരകണക്കിന് മനു ഷ്യരുടെ വേദനയായിരുന്നു അത്.വികസനതിറ്റെ പേരിൽ  ജനിച്ച ഭൂമിയിൽ നിന്നു പിഴുതെറിയപെടുന്നുവെന്ന്‌ കണ്ട അവർ മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ ഒന്നിന്റ്റെയും പിന്തുണയില്ലാതെ ജനകീയ സമരത്തിന്‌ ഒരുങ്ങി.എന്നല്ല  രാഷ്ട്രീയ പാർട്ടികളിൽ ഇടതുപക്ഷ വലതുപക്ഷ രാഷ്ട്രീയ പാർട്ടികളിൽ   മുഖ്യധാര രാഷ്ട്രീയ പാർട്ടികളിൽ ഏതാണ്ട് മുഴുവൻ അവരുടെ സമരത്തിന്‌  എതിരായിരുന്നു. എന്നിട്ടും നവസാമൂഹിക പ്രസ്ഥാനങ്ങളുടെ
പിന്തുണയോടെ സമരം സജീവമായി നിലനിർത്താൻ ഈ ജനങ്ങൾക്കായി.
 ജനങ്ങളുടെ പൊതു സ്വത്തായ   ദേശീയപാത 45 മീറ്ററിൽ വീതി കൂട്ടാൻ കുത്തക  B O T ലോബികൾക്ക് കൈമാറാനുള്ള സർക്കാർ രാഷ്ട്രീയ ഗുഡാലോജന ക്കെതിരായ സമരമായി ആ ജനകീയ സമരം വികസിച്ചുവന്നു തുടക്കത്തിൽ 
സമരത്തെ അവഗണിച്ചിരുന്ന ഭരണകൂടത്തിന് സമരത്തെ അഭിമുഖികരി 
ക്കാതെ മുന്നോട്ടു പോകാൻ കഴിയില്ല എന്ന അവസ്ഥ വന്നു ചേർന്നു എന്തു ചെയ്യാൻ കഴിയും 45 മീറ്ററിൽ വികസിപ്പിക്കണമെന്നത്‌  കേന്ദ്ര നിർദേശമാണ് 
അല്ലെങ്കിൽ കേന്ദ്രഫണ്ട്‌ കിട്ടില്ല എന്നായിരുന്നു മുഖ്യമന്ത്രിയും മറ്റു ബന്ധപെട്ട വരും ഇതിനെ ക്കുറിച്ച് പറഞ്ഞുപോന്നിരുന്നത് എന്നാൽ  കേന്ദ്രത്തിനു അമ്മാ 
തിരി ഒരു പിടിവാശിയുമില്ലന്നാണ്  ഓസ്കാർ ഫർണാണ്ടസ് വ്യക്തമാക്കി യിരികുന്നത്  കേരള സർക്കാർ കൊണ്ടുനടന്നിരുന്ന കള്ളവാദമാണ്  ഇവിടെ 
പോളിഞ്ഞു വീഴുന്നത്‌ .
          30  മീറ്റർ ദേശീയപാത വികസിപ്പിക്കുകയാണങ്കിൽ അതോടു സഹകരി ക്കാമെന്ന് ദേശീയപാത സംരക്ഷണ സമിതിയടക്കമുള്ള സമര സംഘടനകൾ 
നേരെത്തെതന്നെ  വ്യക്തമാക്കിയിട്ടുണ്ട് ഇതിനു ആവശ്യമുള്ള  ഭൂമിയാകട്ടെ 
ഏതാണ്ട് 70 ശതമാനവും ഏറ്റടുത്തു  കഴിഞ്ഞതുമാണ് ബാക്കി 30 ശതമാന൦ 
ഏറ്റെടുക്കുക  അത്ര പ്രയാസമുള്ള കാര്യമല്ല  ഏറ്റെടുത്ത 70 ശതമാന൦ ഭൂമി യിൽ  തന്നെ നല്ലൊരു പങ്കും മൂന്ന് പതിറ്റാണ്ട് മുമ്പെങ്കിലും  ഏറ്റടുത്തതാണ് 
ഇത്രയും കാലമായി കടുപിടിച്ചും തരിശായും പച്ചകറി തോട്ടങ്ങളായും വാഹന പർക്കിങ് കേന്ദ്രങ്ങളായും  നിലനിൽക്കുകയാണ് ദേശീയപാതയുടെ 
ഇരുവശത്തുള്ള ഈ  ഭൂമി ദേശീയപാത വികസിപ്പിക്കുന്ന കാര്യത്തിൽ 
ആത്മാർഥതയുണ്ടായിരുന്നെങ്കിൽ   പതിറ്റാണ്ടുകളായി ഏറ്റെടുത്ത  ഈ ഭൂമി
ഉപയോഗപെടുത്തി പാതയുടെ വീതി കൂട്ടുകയാണ് വേണ്ടിയിരുന്നത് എന്നാൽ 
അത് ചെയ്യാതെ പിന്നെയും പിന്നെയും നിസ്സാര തുക നഷ്ടപരിഹാരം നൽകി 
ജനങ്ങളുടെ കുടിയിറക്കി വികസനം കൊണ്ടു വരാനായിരുന്നു സർക്കാരിന്റ്റെ 
ശ്രമ൦.
                 45 മീറ്റർ  തന്നെ റോഡു വികസനം വേണമെന്ന്സംസ്ഥാന  സർക്കാർ വാശി പിടിക്കുന്നതിന് പിന്നിൽ    ദുരൂഹമായ മറ്റു ചില ലക്ഷ്യങ്ങൾ   ജനങ്ങൾ
സംശയിക്കുന്നുണ്ട് ജനങ്ങളിൽ നിന്ന് ഭൂമി ഏറ്റടുത്ത് ജനങ്ങളുടെനികുതിപ്പണം 
കൊണ്ടുണ്ടാക്കിയ   റോഡുകൾ     വൻകിട  B O T  കമ്പ  നികൾക്ക്‌ തീറ്   എഴുതി 
കോടുക്കാനുള്ള കുത്സിത നീക്കത്തിൻറെഭാഗമാണ് അത്എന്നതാണ് ആ ദുരൂഹ
സത്യം   കേരളത്തിലെ ചില  രാഷ്ട്രീയ   നേതാക്കളുടെ  ബിനാമി  കമ്പനികളാണ് 
 B O T പിരിവിനായി ഒരുങ്ങി നില്ന്നക്കുത് എന്നു വരെ സമര സമിതി ഭാരവാഹികൾ ആരോപിക്കുന്നു .  B OT  പാൽ  ചുരത്ത ണമെങ്കിൽ  45 മീറ്ററിൽ 
തന്നെ   വികസിപ്പി ക്കണം  എന്ന്  അവർക്ക്  അറിയാം  അതുകൊണ്ടാണ് 
 പതിറ്റാണ്ട്കൾക്ക്മുൻപ് ഏറ്റെടുത്ത   ഭൂമി ഉപയോഗിച്ച്‌ പാതകൾ 30 മീറ്ററിൽ
വികസിപ്പിച്ച് കേരളത്തിലെ ഗതാഗത പ്രസ്നത്തിനു നല്ല പരിഹാര മുണ്ടാക്കുന്ന   പദധതിക്ക്  അവർ  മുതിരാത്തത്  ഗജനാവിന്  വൻ  നഷ്ടം  വരു 
ത്തുന്നതും  ജനങ്ങളുടെ പണം പിടുങ്ങുന്നതും  ആയ   B O T  പദധതി  മാത്രമാണ് 
അവർ ക്ക്  താൽപര്യം  എത്ര  കുടുംബങ്ങൾ  തെരുവിലേക്ക്  ഏറിയപെട്ടാലും 
അവർക്ക് പ്രസ്നമില്ല  ജനങ്ങളോട് ബാധ്യത ഉള്ളവർ ആണെങ്കിൽ എത്രയും വേഗം  30 മീറ്ററിൽ  ദേശീയപാത  വികസിപ്പിക്കാനുള്ള  നടപടികൾ  സർക്കാർ
തുടങ്ങുകയാണ് സർക്കാർ വേണ്ടത് കള്ള വാദങ്ങൾക്ക് അതികകാലം 
നിലനില്പ്പ് ഉണ്ടാകില്ല  ജനങ്ങളുടെ അതിജീവന സമരങ്ങളെ  അത്ര എളുപ്പം 
മറികടക്കാൻ ആവില്ല 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ