2013 ഓഗസ്റ്റ് 20, ചൊവ്വാഴ്ച

BOT വൽക്കരണത്തിലെ ജനവിരുദ്ധത തുറന്നു കാണിച്ചുകൊണ്ട്--കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് B O T വിരുദ്ധ കാൽനട ജാഥകളുടെ {തൃശൂർ ജില്ല, 2013 ആഗസ്റ്റ്‌ 17  } ഭാഗമായി പുറത്തിറക്കിയ നോട്ടീസിൽ പറയുന്ന കാര്യങ്ങൾ പ്രസക്തമായതിനാൽ ഇവിടെ പകർത്തുന്നു.
      ദേശീയപാതകൾ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരന്തരസമരങ്ങൾ
നാട്ടിൽ നടന്നുവരികയാണ്. പാതകൾ  B O T വൽക്കരിച്ച്സ്വകാര്യസ്വത്താക്കി 
മാറ്റരുത്, കുടിയൊഴിപ്പിക്കുന്നവരുടെ പ്രശ്നങ്ങൾ മാന്യമായി പരിഹരി -ക്കണം, ടോൾ കൊള്ള അവസാനിപ്പിക്കണം, തകർന്ന  പാതകൾ റീട്ടാർ ചെയ്തു 
ഗതാഗത യോഗ്യമാക്കണം തുടങ്ങിയവയെല്ലാം ഈ  സമരങ്ങളുടെ ഭാഗമായി
ഉയർത്തപ്പെടുന്ന ആവശ്യങ്ങളാണ്. എന്നാൽ  സർക്കാർ പ്രതികാര മനോഭാവ-
ത്തിലാണ് ജനങ്ങളോട് പെരുമാറുന്നത്. ദേശീയപാത 17 അളന്ന് കല്ലിടുന്നതിനെ-
തിരെയുള്ള  ജനങ്ങളുടെ ചെറുത്തുനിൽപ്പുകളെ  യുദ്ധസമാനമായ സന്നാഹ-ങ്ങളോടെ സർക്കാർ നേരിട്ടത് നാം കണ്ടു.
       കാലവർഷം കനപ്പെട്ടതോടെ കേരളത്തിലെ   ദേശീയപാതകൾ ഏതാണ്ട്
തകർന്ന അവസ്ഥയിലാണ്. ഇതിന് പ്രധാന ഉത്തരവാദി കാലവർഷമല്ല എന്ന് 
നമുക്കറിയാം കഴിഞ്ഞ കുറേ വർഷങ്ങളായി ദേശീയപാതകളിൽ  റീട്ടാറിങ്ങൊ
റിപ്പയറിങ്ങോ നടക്കുന്നില്ല. കേന്ദ്ര സംസ്ഥാന സർക്കാരുകൾ വാശിയിലാണ്.
 ദേശീയപാതകൾ 45 മീറ്റർ വീതിയിൽ P P P വ്യവസ്ഥയിൽ മാത്രമേ നിർമി
ക്കേണ്ടതൊള്ളൂ എന്നാണ്  സർക്കാർ തീരുമാനം. ജനങ്ങൾ സർക്കാർ നൽകുന്ന 
പണവുംവാങ്ങി വീടുംകുടിയും ജീവനോപാധികളും വിട്ടൊഴിഞ്ഞ്‌ പോകണം 
സർക്കാർ നിലവിലുള്ള റോഡും പിടിച്ചെടുത്ത സ്ഥലവും സ്വകാര്യ കമ്പനിക്ക് 
കൈമാറും. അവർ റോഡ്‌ നിർമിച്ച് യാത്രക്കാരിൽനിന്നും ടോൾ ഈടാക്കി ലാഭം കൊയ്യും. ഇങ്ങനെ 345 കോടി രൂപമുടക്കി 6000 കോടി രൂപയാണ് NH 47ൽ
ജനങ്ങളിൽ നിന്നും സ്വകാര്യ കമ്പനി   (ഇപ്പോൾ അത് വിദേശ കമ്പനിയാണ് )
കൊള്ളയടിക്കുക എന്ന് പരിഷത്ത് തന്നെ നടത്തിയ പഠനങ്ങൾ തെളിയിക്കുന്നു.
ഇതര ദേശീയപാതകളിലും ഈസമീപനം തന്നെയാണ് സർക്കാർ പിന്തുടരുന്നത്.

ദേശീയപാതകളുടെ സ്വകാര്യവൽക്കരണത്തിനെതിരെ  ജനങ്ങൾ ഉയർത്തുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാൻ സർക്കാരിന് ബാധ്യതയുണ്ട്.

  • എന്തുകൊണ്ട് കേരളത്തിലെ ഉയർന്ന ജനസന്ദ്രതയും കുറഞ്ഞ ഭൂലഭ്യതയും റോഡ്‌ വികസനകാര്യത്തിൽ പരിഗണിക്കുന്നില്ല.
  • ദേശീയ standard പ്രകാരം നാലുവരി പാത പണിയാൻ 30 മീറ്റർ വീതി ധാരാളം മതിയെന്നിരിക്കെ എന്തിന് 45 മീറ്ററിനായി ശഠിക്കുന്നു.
  • വിവിധങ്ങളായ വാഹനനികുതികളും റോഡു വികസനത്തിന്‌        മാത്രമായി   പെട്രോളിനും ഹൈസ്പീഡ് ഡിസലിനും ലിറ്ററിനു 2 രൂപ നിരക്കിൽ പിരിച്ചെടുക്കുന്ന സെസ്സ് വഴിയുള്ള തുകയും   ദേശീയപാത വികസിപ്പിക്കാൻ  ധാരാളമാണ് എന്നിരിക്കെ എന്തിനാണ് റോഡുകൾ   സ്വകാര്യ കമ്പനികൾക്ക് തീറെഴുതുന്നത്?
  • എത്തി പിടിക്കാനാവാത്ത വിധം   ഭൂവിലകുതിച്ചു ഉയർന്നു കൊണ്ടി രിക്കെ തുച്ഛമായ നഷടപരിഹാരം മാത്രം നൽകി പാതയോരത്തെ  ജന   ങ്ങളെ ആട്ടിയോടിക്കുന്നതിലൂടെ ആരുടെ താൽപര്യമാണ്‌ സർക്കാർ സംരക്ഷിക്കുന്നത്.?
  • NH 47ലെ  മണ്ണുത്തി -അങ്കമാലി BOT പാതയിൽ വാഹന അപകടങ്ങൾ കുറക്കാൻ സാധിച്ചിട്ടില്ല; വേഗത 60 കി മീറ്ററിൽ കൂടുതൽ സാധ്യമല്ല എന്നും തിരിച്ചറിഞ്ഞിരിക്കുന്നു. ഇത്‌ സ്വകാര്യവല്ക്കാരിക്കുബോൾ പറഞ്ഞിരുന്ന അവകാശ വാദങ്ങൾക്ക് എതിരാണ്. എന്നിട്ടും എന്തിനാണ് 45 മീറ്റർ വീതിക്കും സ്വകാര്യവൽക്കരണത്തിനും വേണ്ടി വാദിക്കുന്നത്.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്  ജനങ്ങൾക്കൊപ്പമാണ് BOT വൽക്കര ണത്തിലെ   ജനവിരുദ്ധത തുറന്നു കാണിച്ചുകൊണ്ട് മുന്നറിയിപ്പുകളുമായി 
വളരെ നേരത്തേ തന്നെ  പരിഷത്ത് പ്രക്ഷോഭരംഗത്തുണ്ട്. NH 47 ലെ   ടോൾ 
കൊള്ളയുമായി ബന്ധപെട്ടു നടത്തിയ പഠനം. NH 17 ൽ അടഞ്ഞു പോകുന്ന 
ഇടറോടുകളെ സംബന്ധിച്ചു നടത്തിയ പഠനം, തുടങ്ങി ഇതുമായി  ബന്ധപെട്ടു 
പഠനങ്ങൾ നടത്തിയും അവ ലഘുലേഖകളാക്കി  ജനങ്ങൾക്ക് എത്തിച്ചു കൊടുത്തും BOT വിരുദ്ധ സമര രംഗത്ത് പരിഷത്ത് സജീവമാണ് .
      സഞ്ചാരസ്വതന്ത്ര്യം ഹനിക്കപ്പെടുന്നതിനെതിരെയും ആട്ടിയോടിക്ക പെടുന്നതിന്നെതിരെയും സമരങ്ങൾ തുടരുക തന്നെ വേണം സർക്കാരിന്റെ 
പ്രാഥമിക ഉത്തരവാദിത്തമാണ് റോഡ്‌ വികസിപ്പിക്കുക എന്നത്. സർക്കാർ 
ഫണ്ട് ഉപയോഗിച്ച് 30 മീറ്റർ വീതിയിൽ റോഡ്‌ വികസിപ്പിക്കാൻ തീരുമാനി ക്കുന്നത്‌ ജനപക്ഷ തീരുമാനമായിരിക്കും. അതിനു കഴിയും എന്നു തന്നയാണ് 
അനുഭവങ്ങൾ തെളിയിക്കുന്നത്.കുടിയോഴിപ്പിക്കപ്പെടുന്നവർക്ക് മാന്യമായ 
നഷ്ട പരിഹാരം ഉറപ്പുവരുത്താനുള്ള ബധ്യതയും സർക്കാർ നിറവേറ്റണം. 






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ