2013 ഫെബ്രുവരി 18, തിങ്കളാഴ്‌ച

NH 17 വികസനം ഇരകളുടെ നിലവിളി കേള്‍ക്കണം

 നാഷണല്‍ ഹൈവേ  17, വികസനം എന്ന  പേരില്‍ ഒരു കുത്തക കമ്പനി അവരുടെ കമ്പനി വക വസ്തു ആക്കി കൈവശപ്പെടുത്തുവാന്‍ പോവുകയാണ്. വരാന്‍ പോകുന്ന വികസനത്തിന്‍റെ വിശദ വിവരങ്ങള്‍ ഇനിയും പരസിയ പെടുത്തുവാന്‍  ബന്ധപെട്ടവര്‍ തയ്യാറായിട്ടില്ല. ഇതിനു കാരണം ഈ പദ്ധതിയില്‍ മറച്ചുവെക്കാന്‍ ശ്രമിക്കുന്ന    പരിപാടികള്‍ പുറത്ത് വരും എന്നതുകൊണ്ട് മാത്രമാണ് . 45 മീറ്ററില്‍ ഭൂമി എടുത്തു BOT  പാത പണിയുമെന്നാണ് പറയുന്നത് നാലുവരി പാത പണിയാന്‍ 30 മീറ്റര്‍ മതി എന്നിരിക്കെ എന്തിനാണ് 45 മീറ്റര്‍ എന്നതിനു ഇനിയും മറുപടി ഉണ്ടായിട്ടില്ല എന്നാല്‍ ഭൂമി എടുക്കല്‍ നടപടി തുടങ്ങി കഴിഞ്ഞു. 
ഈ കോറിഡോര്‍ പൂര്‍ത്തിയായാല്‍ ഇത് സമൂഹത്തെയും ജനത്തെയും എങ്ങിനെ ബാധിക്കുമെന്നും നമ്മുടെ നാടിന് എന്ത് മാറ്റം വരുത്തുമെന്‌ന്നും ഈ ഘട്ടത്തില്‍ നാം ചിന്തിക്കേണ്ടതല്ലെ ?
ന N H 17ന്‍റെ ഇരുവശത്തുമായി പതിനായിരകണക്കിനു  വീടുകള്‍ ധാരാളം ആരാധനാലായങ്ങള്‍ സ്കൂളുകള്‍ ആശുപത്രികള്‍ മറ്റു പൊതുസ്ഥാപനങ്ങള്‍ എന്നിവ നശിപ്പിച്ചു കൊണ്ടാണ് ഈ കോറിഡോര്‍ വരവ്. നമ്മുടെ നാടിന്‍റ മക്കള്‍ പഠിക്കുന്ന  പൊതുസ്ഥാപനങ്ങള്‍ നശിപ്പിച്ചാല്‍ പകരം സംവിധാനം എന്ത് ? ഇതിനു മറുപടി പറയാന്‍ ഭരണകൂടം തയ്യാറാകണം വികസനം എന്നത് റോഡ്‌ വികസനം മാത്രമാണോ ? താമസിക്കാന്‍ വീട് ഉണ്ടാകുക എന്നത് വികസനത്തിന്‍റെ ഭാഗമല്ലെ ?വരാന്‍ പോകുന്ന ഈ  കോറിഡോര്‍ ചിത്രം നാം ഇനിയും ചര്‍ച്ച ചെയ്തിട്ടില്ല നിലവിലുള്ള പാത വികസിപ്പിക്കുന്നു എന്നുമാത്രം  മനസ്സിലക്കിയവരാണ് കൂടുതല്‍പേര്‍ വരാനിരിക്കുന്ന വിപത്തിനെ ഇനിയെങ്കിലും തിരിച്ചറിയണം 
ഇതു പാത വികസനത്തിന്‌ എതിരു  പ്രവര്‍ത്തനമല്ല മറിച് വകസിപ്പികുന്ന പാത മുതലാളിക്ക് ചുങ്കം പിരിക്കാനുള്ളതല്ല അത് ജനത്തിന് വേണ്ടിയാകണം 
എന്ന അവകാശം ഉയര്‍ത്തുകയാണ് വികസനത്തിന്‍റെ  മറവില്‍ ഈ നാട്ടില്‍ നിന്നും ആട്ടി ഓടിക്കപെടുന്ന പതിനായിരകണക്കിനു വരുന്ന ആളുകളുടെ നിലവിളിയാണ്. നഷ്ടപെടുന്ന ഭൂമിക്കു എന്തു വില കിട്ടുമെന്ന് അറിയാത്ത ഇവിടേക്ക് പോകുമെന്ന് അറിയാത്ത തകര്‍ക്കപെടുന്ന വീട് കെട്ടിപോക്കാന്‍ കഴിയുമോ എന്നറിയാത്ത പാവങ്ങളുടെ നിലവിളിയാണ് അതുകൊണ്ട് ദയവ് ചെയ്തു ഈ നിലവിളി കേള്‍ക്കണം എടുക്കുന്ന ഭൂമിക്കു വില മുന്‍കൂട്ടി പറയണം പുനരധിവാസം തരണം തകര്‍ക്കപെടുന്ന വീടുകള്‍ക്ക്‌ മതിയായ നഷ്ട്ടപരിഹാരം അനുവദിക്കണം ...........ജീവിക്കാന്‍ അനുവദിക്കണം..........
 
  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ