മാധ്യമം ദിനപത്രം 19 / 07 / 2013ന് എഴുതിയ എഡിറ്റോറിയൽ
കേന്ദ്രഉപരിതല ഗതാഗത മന്ത്രി ഓസ്കാർ ഫർണാണ്ടസ് ജൂലായ് 14ന് കോട്ടയത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞ ഒരുകാര്യം ദേശീയപാത വികസനവുമായി ബന്ധപെട്ട് കേരള സർക്കാർ അടുത്ത കാലം വരെ പറഞ്ഞു കൊണ്ടിരുന്ന വാദത്തിന്റെ കടക്കൽ കത്തിവെക്കുന്നതാണ് .
ദേശീയപാത 45 മീറ്ററിൽ തന്നെ വികസിപ്പിക്കണമെന്ന് കേന്ദ്രത്തിനു കടും പിടുത്തം ഇല്ലന്നാണ് അദ്ദേഹം പറഞ്ഞത്. ഓസ്കാർ ഫർണാണ്ടസിൻറെ ഈ വാക്കിനു പല നിലക്കും വലിയ അർഥവ്യാപ്തിയുണ്ട് കാസർകോട് മുതൽ തിരുവനന്തപുരം വരെ കേരളത്തിലെ ദേശീയപാതകളുടെ ഇരുവശവും ഏതാനം വർഷങ്ങളായി ഉയർന്നു പൊങ്ങുന്ന ഒരു രോദനമുണ്ടായിരുന്നു
എൻ എച്ച് വികസനതിറ്റെ പേരിൽ തങ്ങളുടെ കിടപ്പാടവും കച്ചവട സ്ഥാപനങ്ങളും നഷ്ടപെടുന്നത് കാണേണ്ടി വരുന്ന പതിനായിരകണക്കിന് മനു ഷ്യരുടെ വേദനയായിരുന്നു അത്.വികസനതിറ്റെ പേരിൽ ജനിച്ച ഭൂമിയിൽ നിന്നു പിഴുതെറിയപെടുന്നുവെന്ന് കണ്ട അവർ മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ ഒന്നിന്റ്റെയും പിന്തുണയില്ലാതെ ജനകീയ സമരത്തിന് ഒരുങ്ങി.എന്നല്ല രാഷ്ട്രീയ പാർട്ടികളിൽ ഇടതുപക്ഷ വലതുപക്ഷ രാഷ്ട്രീയ പാർട്ടികളിൽ മുഖ്യധാര രാഷ്ട്രീയ പാർട്ടികളിൽ ഏതാണ്ട് മുഴുവൻ അവരുടെ സമരത്തിന് എതിരായിരുന്നു. എന്നിട്ടും നവസാമൂഹിക പ്രസ്ഥാനങ്ങളുടെ
പിന്തുണയോടെ സമരം സജീവമായി നിലനിർത്താൻ ഈ ജനങ്ങൾക്കായി.




